ചെട്ടികുളങ്ങര: ഇഹലോക ജീവിതത്തിലെ നാല് ആശ്രമങ്ങളിലും ധാര്‍മ്മികമായി ജീവിക്കാന്‍ വേണ്ട ചിന്താശക്തി ജ്ഞാനത്തിലൂടെ സംമ്പാദിക്കാവുന്നതാണന്ന് ക്ഷേത്രം തന്ത്രി പ്ലാക്കുടിഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മഹാസത്രത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനം ലഭിക്കണമെങ്കില്‍ പരമമായ ഭക്തിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ ഭക്തിതന്നെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയും ഒന്നും ആഗ്രഹിക്കാതെ കര്ത്തവ്യമെന്നോണമുള്ള ഈശ്വരഭക്തിയുമുണ്ട്. എപ്രകാരമായാലും ഭക്തി ഉണ്ടാകണമെന്ന് പൂന്താനം ജ്ഞാനപാനയിലൂടെ ഉദ്ഘോഷിക്കുന്നു. ജ്ഞാനത്തെ ആഗ്രഹിക്കുന്നവര്‍ എപ്രകാരമുള്ള ഭക്തിയായിരുന്നാലും നേടുകയും ക്രമേണ ജ്ഞാന സമ്പാദനത്തിനുള്ള പാതയായി അതിനെ കണ്ട് മാനസികമായ പരിവര്‍ത്തനം ഉണ്ടാക്കിയെടുക്കുകയും ചെയ്യണമെന്ന് തന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: