എസ്എല്‍പുരം: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാര്‍ഷിക പുരസ്കാരം ചെറുവാരണം പപ്പറമ്പില് പി.എസ്. സാനുമോന് ലഭിച്ചു. സമ്മിശ്ര കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തുന്ന കര്‍ഷകനാണു 38കാരനായ സാനുമോന്. 10,001 രൂപയും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്കാരം ജി. സുധാകരന് എംഎല്‍എ സമ്മാനിച്ചു.
16-ാമത്തെ വയസില്‍ കൃഷിയിടത്തിലേക്കിറങ്ങിയ കര്‍ഷകനാണു സാനുമോന്. ഒരേക്കര്‍ പുരയിടത്തിലും മൂന്നേക്കര്‍ പാടത്തുമാണ് കൃഷി. പച്ചക്കറികള്‍ കൂടാതെ അരയേക്കറില്‍ കിഴങ്ങുവര്‍ഗങ്ങളും ഒരേക്കറില്‍ നെല്‍കൃഷിയും ചെയ്യുന്നു. വെറ്റില കൃഷിയില്‍ നിന്നു ആഴ്ചയില്‍ ഏകദേശം 5,000 രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് രണ്ടുലക്ഷം രൂപയുടെ ഏത്തവഴക്കുലകളാണു വിറ്റത്. പശു, മുയല്, താറാവു, കോഴി എന്നിവയും വളര്‍ത്തുന്നു.
മൂവായിരം കാരിയും അഞ്ഞൂറ് വരാലും ആയിരം ചെമ്പല്ലിയും രണ്ടായിരം സിലോപ്പിയയും രണ്ടായിരം കട്ല, രോഹു, ഇരുന്നൂറ് കൂരിവാള എന്നിവയും ഇദ്ദേഹം വളര്‍ത്തുന്നുണ്ടു. ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സുകുമാരന്‍-ജാനമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ അനിത മുഹമ്മ കെഇ കാര്‍മ്മല്‍ സ്കൂള്‍ അദ്ധ്യാപികയാണ്. അഭിഷേക്, അമേയ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: