വടക്കാഞ്ചേരി: സംസ്ഥാനത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിക്കുള്ള പുരസ്കാരം നേടിയ വടക്കാഞ്ചേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി നേരിട്ട് നടത്തുന്ന നന്മ സ്റ്റോറില്‍ ജനങ്ങളെ പിഴിയുന്നു. സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന വ്യാപാകമായി നന്മസ്റ്റോറുകള്‍ സഹകരണവകുപ്പിന് കീഴില്‍ ആരംഭിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി അവശ്യസാധനങ്ങള്‍ വില്‍പ്പനക്കില്ലാത്തതിനാല്‍ നന്മസ്റ്റോറുകളെല്ലാം കച്ചവടമില്ലാത്ത അവസ്ഥയിലായിരുന്നു. സാധാരണക്കാരനുവേണ്ടിയാണെന്ന് അവകാശപ്പെടുന്ന നന്മസ്റ്റോറില്‍ കമ്പോള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പൊതുവിപണിയില്‍ 137 രൂപ വിലയുള്ള വെളിച്ചെണ്ണക്ക് 143 രൂപക്കാണ് മാസങ്ങളായി വില്‍പ്പന നടത്തുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഈ വിലയ്ക്ക് മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എല്ലാവര്‍ഷവും ഉണ്ടാകാറുള്ള ക്രിസ്മസ് ചന്ത ഇത്തവണ ഇല്ലാത്ത സ്ഥിതിയാണ്.
വിലക്കയറ്റം കേരളത്തില്‍ കുതിച്ചുയരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകേണ്ട ഇത്തരം സ്ഥാപനങ്ങള്‍ കൊള്ളയടി കേന്ദ്രങ്ങളായി മാറ്റുകയാണ്. ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തിയതിന് പുരസ്കാരങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാന സഹകരണ ബോര്‍ഡ് വൈസ് ചെയര്മാന് പ്രസിഡണ്ടായിരിക്കുന്ന സൊസൈറ്റിയിലാണ് ഇത്തരം കബളിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: