ശ്രീകൃഷ്ണപുരം: മിഴാവിന്റെ വിവിധതലങ്ങളിലുള്ള പ്രയോഗസാധ്യതകളെ അടുത്തറിയുന്നതിനും മിഴാവ് വാാദകരുടെ ഗുരുനാഥന് പി.കെ. നാരായണന്‍നമ്പ്യാരെ ആദരിക്കുന്നതിനുമായി 25, 26, 27 തീയതികളില്‍ കടമ്പഴിപ്പുറം രംഗപീഠത്തില്‍ ‘മിഴാവുകാലം’ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരായ കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്നമ്പ്യാര് എന്നിവരെയും ആദരിക്കും.
സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, മിഴാവില്‍ തായമ്പക, മിഴാവുചെണ്ട തായമ്പക, മിഴാവുമദ്ദള കേളി, മിഴാവ്ഇടയ്ക്ക തായമ്പക, പാഠകം, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവ സംഘടിപ്പിക്കും. വസന്തകനായി പത്മശ്രീ പി.കെ. നാരായണന്‍നമ്പ്യാര്‍ അരങ്ങിലെത്തുന്ന ‘മന്ത്രാങ്കം’ അവതരണത്തിനും ആദ്യദിവസം വേദിയൊരുങ്ങും.
25ന് രാവിലെ 10 മണിക്ക് സംവിധായകന് പ്രൊഫ. എസ്. രാമാനുജം ഉദ്ഘാടനംചെയ്യും. ചരിത്രകാരന് പ്രൊഫ. എം.ആര്. രാഘവവാര്യര് മുഖ്യ പ്രഭാഷണം നടത്തും.
പി.കെ. നാരായണന്‍നമ്പ്യാര്‍, കലാമണ്ഡലം ഈശ്വരനുണ്ണി എന്നിവരെ ആദരിക്കും. വൈകീട്ട് മൂന്ന് മണിക്ക് സോദാഹരണ പ്രഭാഷണം, മിഴാവുചെണ്ട തായമ്പക, വൈകീട്ട് ആറിന് കെ.സി. നാരായണന്റെ പ്രഭാഷണം, ഏഴിന് ‘മന്ത്രാങ്കം’ എന്നിവയുണ്ടാകും.
26ന് രാവിലെ 9.30ന് പാഠകം, തുടര്‍ന്ന് സോദാഹരണ പ്രഭാഷണം, മിഴാവുമദ്ദള കേളി, ഉച്ചയ്ക്ക് രണ്ടിന് ‘മിഴാവ്കൂടിയാട്ടം അരങ്ങില്‍’ എന്ന വിഷയത്തെ ആസ്?പദമാക്കിയുള്ള സെമിനാര്‍, 5.30ന് എം.ജി. ശശിഭൂഷന്റെ പ്രഭാഷണം എന്നിവയുണ്ടാകും. വൈകീട്ട് ഏഴുമണിക്ക് ‘അക്രൂരഗമനം’ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും.
27ന് രാവിലെ 10 മണിക്ക് പി.കെ. നാരായണന് നമ്പ്യാരുടെ നേതൃത്വത്തില്‍ മിഴാവുകലാകാരന്മാര് പങ്കെടുക്കുന്ന ‘മിഴാവ്സിദ്ധാന്തവും പ്രയോഗവും’ എന്ന പരിപാടിയും തുടര്‍ന്ന് 12.30ന് സമാപനസമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: