മറയൂര്‍(ഇടുക്കി):കാന്തല്ലൂരില്‍ ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചു. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകളിലെ ഓറഞ്ച് തോട്ടങ്ങളില്‍നിന്നും ശേഖരിക്കുന്ന ഓറഞ്ചുകള്‍ വാങ്ങാന്‍ വിനോദസഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. കിലോയ്ക്ക് പതിനഞ്ച് മുതല്‍ ഇരുപത് രൂപവരെയാണ് വില. ഇനിയുള്ള രണ്ടുമാസം ഓറഞ്ചിന്റെ മാധുര്യം നുണയുന്നവര്ക്കുള്ളതാണ്.
കാന്തല്ലൂരില്‍ ഗൃഹനാഥപുരം, വേട്ടക്കാരന്‍കോവില്‍, പെരുമലപൂത്തൂര് എന്നിവിടങ്ങളിലാണ് ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്ത സാത്ഗുഡി, ജാപ്പ്ലില് ഇനത്തില്‍പ്പെട്ട ഓറഞ്ചാണ് ഇവിടെ കൃഷിചെയ്യുന്നത്. കാന്തല്ലൂരില്‍ ഓറഞ്ച് വിളയാന്‍ അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഓറഞ്ച് വിളവെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: