കുട്ടനാട്: ജയറാം ചിത്രമായ ‘സര് സിപി’യുടെ ചിത്രീകരണത്തിലെ തൊഴില്‍ നിഷേധത്തില്‍ പ്രതിഷേധിച്ച് സിനിമാ രംഗത്തെ തൊഴിലാളികളുടെ സംഘടനയായ ‘ഭചസി’ (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കാവാലം, തട്ടാശേരി എന്നിവിടങ്ങളിലെ ചിത്രീകരണ സ്ഥലത്തേക്കാണ് മാര്‍ച്ച് നടത്തിയത്.
നാസര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഫെഫ്ക്കയുടെ പ്രവര്‍ത്തകരെ മാത്രമാണ് സഹകരിപ്പിക്കുന്നത്. മറ്റു ചിത്രങ്ങളുടെ ചിത്രീകരണത്തില്‍ ഭചസിന്റെ പ്രവര്‍ത്തകരെ സഹകരിപ്പിക്കുമ്പോള്‍ ഈ സിനിമയുടെ ചിത്രീകരണത്തില്‍ ഫെഫ്ക്കയുടെ പ്രവര്‍ത്തകരെ മാത്രമേ സഹകരിപ്പിക്കുകയുള്ളൂവെന്ന ധിക്കാരപരമായ നിലപാടാണു സ്വീകരിച്ചത്. ഭചസ് പ്രവര്‍ത്തകരുടെ തൊഴില്‍ നിഷേധിക്കുന്ന സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ചിത്രീകരണം തുടരാന്‍ അനുവദിക്കില്ലെന്നു നേതാക്കള്‍ മുന്നറിയിപ്പു നല്കി.
പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ഏറെ നേരം ചിത്രീകരണം തടസപ്പെട്ടു. ഭചസ് ജില്ലാ സെക്രട്ടറി എസ്. സുധികുമാര്‍, ജോയിന്റ് സെക്രട്ടറി ചന്ദ്രന് നെടുമ്പ്രക്കാട്, വൈസ് പ്രസിഡന്റുമാരായ എസ്. ബോസ്, രാജേഷ്, ബിഎംഎസ് പുളിങ്കുന്ന് മേഖലാ സെക്രട്ടറി മനോജ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: