എടത്വ: കുടിവെള്ളം ചോദിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് പാണ്ടങ്കരി പാലപ്പറമ്പ് കോളനി നിവാസികളായ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ ബിജെപി അംഗത്വമെടുത്തു. പട്ടികജാതിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലേക്ക് അനുവദിച്ച കുടിവെള്ള പൈപ്പുലൈന്‍ വാര്‍ഡ് മെമ്പര്‍മാരുടെ വീട്ടിലേക്ക് മാറ്റാനുള്ള ശ്രമം കോളനി നിവാസികള്‍ തടഞ്ഞിരുന്നു. കുടിവെള്ളക്ഷാമം അതിരൂക്ഷമായതോടെ കോളനി നിവാസികള്‍ ജനകീയ സമരസമിതി രൂപവത്കരിച്ച് കക്ഷിരാഷ്ട്രീയത്തിനതീതമായി പഞ്ചായത്ത് പടിക്കല്‍ ഉപരോധസമരവും നടത്തി.
എന്നാല്‍ ഉപരോധസമരത്തില്‍ പങ്കെടുത്തവരെ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയായിരുന്നു. ഈ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ബിജെപിയിലേക്ക് കോളനി നിവാസികളെ സ്വീകരിച്ചു പാണ്ടങ്കരി പാലപ്പറമ്പ് കോളനിയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. ബിജെപി എടത്വ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന് ചേലേക്കാട്, വി.ജി. വര്‍ഗീസ്, രാജശേഖരന് തലവടി, വി.ആര്. സിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: