കുവൈറ്റ്: കല്യാണ്‍ ജൂവലേഴ്സ് കുവൈറ്റില്‍ പുതിയ മൂന്ന് ഷോറൂമുകള്‍ തുറക്കുന്നു. ഇതോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്കായി പ്രത്യേക ഭാഗ്യസമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 150 ദിനാറിന്റെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഭാഗ്യനറുക്കെടുപ്പില്‍ പങ്കാളിയായി 75,000 കുവൈറ്റി ദിനാറിന്റെ മെഗാസമ്മാനം സ്വന്തമാക്കാന്‍ അവസരം ലഭിക്കും.
അമിതാഭ് ബച്ചന്, നടി മഞ്ജു വാര്യര്‍, തെലുങ്ക് താരം നാഗാര്‍ജ്ജുന അകിനേനി, തമിഴ് താരം പ്രഭു എന്നിവര്‍ ചേര്‍ന്ന് ഡിസംബര്‍ 26ന് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. കല്യാണ്‍ ജൂവലേഴ്സ് ചെയര്മാന് ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവരും പങ്കെടുക്കും.
ജിസിസി രാജ്യങ്ങളില്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കല്യാണ്‍ ജൂവലേഴ്സ് കുവൈറ്റില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
കുവൈറ്റില്‍ മൂന്നു ഷോറൂമുകള്‍ തുറക്കുന്നതോടെ യുഎഇ യിലെ ഒന്‍പത് ഷോറൂമുകള്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ ഏഷ്യയിലും ഇന്ത്യയിലുമായി ആകെ 77 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്സിന് ഉണ്ടാവുക. ഖത്തറിലും പുതിയ ഷോറൂം ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: