കൊച്ചി: മാക്സ് ലൈഫും യൂണിവേഴ്സല്‍ മ്യൂസിക് ഇന്ത്യയും സംയുക്തമായി നടത്തിയ ഐ-ജീനിയസ് യങ് സിംഗിങ്ങ് സ്റ്റാഴ്സ് ഗ്രാന്‍ഡ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രദ്ധ ശ്രേയയും ജൂനിയര്‍ വിഭാഗത്തില്‍ ശിവം അഹൂജയും ജേതാക്കളായി.
ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ക്കു പുറമേ യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന്റെ ഒരു പൂര്‍ണ ആല്‍ബം ചെയ്യാനുളള കരാറും ലഭിച്ചു. മറ്റു ഫൈനലിസ്റ്റുകള്‍ക്ക് ആല്‍ബത്തില്‍ പാടാനുളള അവസരവും ലഭിക്കുമെന്ന് മാക്സ് ലൈഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ്, ഡയറക്ടര്‍ അനീഷ് മോട്വാനി എന്നിവര്‍ പറഞ്ഞു. ഇന്ത്യന്‍ സംഗീത ലോകത്തെ പ്രതിഭകളായ സലീം മര്‍ച്ചന്റും ശ്രദ്ധ ശര്‍മയും ആയിരുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരും ജൂറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: