കൊച്ചി: ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2015 അവാര്‍ഡ് ഹ്യൂണ്ടായ് എലീറ്റ് ഐ20 നേടി. കഴിഞ്ഞ വര്‍ഷം ഹ്യൂണ്ടായ് ഗ്രാന്റിനായിരുന്നു കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ഇതോടെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ പുരസ്കാരം നേടുന്ന ആദ്യ കാര്‍ നിര്‍മാതാക്കളായി ഹ്യൂണ്ടായ് ഇന്ത്യ.
വിപണിയിലിറക്കി രണ്ടാം മാസം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 ബ്രാന്റുകളിലൊന്നായി മാറിയ എലീറ്റ് ഐ 20, നാല് മാസത്തിനകം 60,000 ബുക്കിങ് നേടുകയും 32,000 കാറുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറകടര്‍ ബി.എസ്. സിയോ പറഞ്ഞു. പുതുമ, രൂപകല്പന, മികച്ച സാങ്കേതിക വിദ്യ, സുരക്ഷ, വിലയ്ക്ക് തുല്യമായ മൂല്യം എന്നീ മേഖലകളിലെല്ലാം ഒരോ പോലെ മികച്ചു നിന്നത് എലീറ്റ് ഐ 20 ആണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനുമായ ബോബ് രൂപാനി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: