തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നെന്ന സുധീരന്റെ ആരോപണത്തെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.
സാമൂഹിക യാഥാര്‍ത്ഥ്യമാണ് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ക്ക് അയച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
മദ്യനയം നടപ്പാക്കിയപ്പോള്‍ ടൂറിസം മേഖലയ്ക്കും ബാര്‍ തൊഴിലാളികള്‍ക്കും ഉണ്ടായ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താണ് മാറ്റം കൊണ്ടുവന്നത്. പൊതുനന്മയും പ്രായോഗികതയും പരിഗണിച്ചാണ് സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചയും നടത്തി. ഇത്തരം വിവാദങ്ങള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ തളച്ചിടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഇനിയുമുണ്ടെന്നും അതിനാവും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: