ശബരിമല: സന്നിധാനത്തും പമ്പയിലും ഉണ്ടായിരുന്ന വൈദ്യുത തകരാറുകള്‍ പരിഹരിക്കുന്നതിനുവേണ്ടി നവീകരണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി. മികച്ച സേവനത്തോടൊപ്പം, സുരക്ഷയും മുന്നില്‍ കണ്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി യുടേത്.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള മുഴുവന്‍ വൈദ്യുത കമ്പികളും മാറ്റി അലുമിനിയവും സ്റ്റീലും ചേര്‍ന്ന പുതിയ വൈദ്യുത കമ്പികള്‍ വഴിയാണ് വൈദ്യുതി വിതരണം നടത്തുന്നത്. ഇതിലൂടെ വൈദ്യുതി ലൈന്‍ പൊട്ടി വീണാലുണ്ടാകുന്ന അപകടം ഒഴിവാക്കാനാകും.
ചെളിക്കുഴിയിലെ ട്രാന്‍സ്ഫോര്‍മറിന്റെ വിതരണശേഷി 100 കെ.വി. യില്‍ നിന്ന് 160 കെ.വി. ആക്കി ഉയര്‍ത്തി. സുരക്ഷാ ബോര്‍ഡുകളും കമ്പിവേലികളും സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ മാസ്റ്റര്‍പ്ലാന്‍ ഫണ്ടുപയോഗിച്ച് ചെളിക്കുഴി-മരക്കൂട്ടം- സ്വാമി അയ്യപ്പന് റോഡില്‍ സ്ഥിരം വെളിച്ച സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപകടരഹിതമായ ഏരിയല്‍ ബഞ്ചില്ഡ് കേബിളുകളും, 98 ഇലക്ട്രിക് പോസ്റ്റുകളും ഉപയോഗിച്ച് 20 ദിവസങ്ങള്‍കൊണ്ടാണ് ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പമ്പയിലെ പാര്‍ക്കിംഗ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ ഭക്തര്‍ കയറി ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി 12 മീറ്റര്‍ ഉയരമുള്ള മെറ്റല്‍ പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മികച്ച സേവനങ്ങളിലൂടെ ശബരിമല ഭക്തര്‍ക്ക് വെളിച്ചമേകുന്ന പ്രവര്‍ത്തനങ്ങളുമായാണ് വൈദ്യുത ബോര്‍ഡ് മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: