മുണ്ടക്കയം: കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന വള്ളിയങ്കാവ് ദേവീക്ഷേത്രത്തിലേക്ക് ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഭക്തര്‍ മുന്‍കൈയെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍വരുന്ന വരുമാനത്തില്‍മാത്രം കണ്ണുവയ്ക്കുന്ന ബോര്‍ഡ് ഭക്തര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യംപോലും ഒരുക്കുന്നതില്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ഉണ്ണികൃഷ്ണന് കുറ്റപ്പെടുത്തി.
പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ‘ദര്‍ശന മാഫിയ’ രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന് ബോര്‍ഡിലെ ഉന്നതരുടെ ഒത്താശയുണ്ടെന്നും വള്ളിയാങ്കാവ് ക്ഷേത്രത്തില്‍ നടന്ന ക്ഷേത്രസംരക്ഷണസമിതി രൂപീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഉണ്ണികൃഷ്ണന് പറഞ്ഞു. ക്ഷേത്രത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ് പറഞ്ഞു. കുടിവെള്ള പ്രോജക്ടിന്റെ പൂര്‍ത്തീകരണം ഉടന്‍ ഉണ്ടാകുമെന്നും റോഡിന്റെ വികസനത്തിന് 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഡോ. എം.എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഭാസ്കരന്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ടോമി, വാര്‍ഡ് പ്രസിഡന്റ് പി.ആര്. ബിജുമോന്, ഡിസിസി ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: