മട്ടാഞ്ചേരി: കാര്‍ണിവല്‍ ആേഘാഷത്തിനായി നഗരസഭ വക മൈതാനങ്ങള്‍ വാടകക്കെടുത്ത് മറിച്ച് നല്കി ലക്ഷങ്ങളുടെ തിരിമറി നടക്കുന്നതായി പരാതി. ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ്വാച്ചാണ് ലക്ഷങ്ങളുടെ തിരിമറിയെക്കുറിച്ച് അന്വേഷണം ആവശ്യെപ്പട്ട് പോലീസ് സൂപ്രണ്ട്, വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ എന്നിവക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, വാസ്കോഡഗാമ സ്ക്വയര്‍ തുടങ്ങി കാര്‍ണിവല്‍ അനുബന്ധ പ്രദേശങ്ങളാണ് കമ്മറ്റി കൊച്ചി നഗരസഭയില്‍നിന്ന് സൗജന്യനിരക്കില്‍ വാടകക്കെടുക്കുന്നത്.
സര്‍ക്കസ്, എക്സിബിഷന്, ഫുഡ്കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങി ഉല്ലാസാവശ്യങ്ങള്ക്ക് നല്‍കിയാണ് ലക്ഷങ്ങളുടെ തിരിമറി നടത്തുന്നത്. േഫാര്‍ട്ടുകൊച്ചി സബ്കളക്ടറുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മറ്റി ഇടപാടിന്റെ കണക്കുകള്‍ നഗരസഭയിലോ കമ്മറ്റിയിലോ അവതരിപ്പിക്കാറില്ലെന്നും നഗരസഭാധികൃതരും കാര്‍ണിവല്‍ കമ്മറ്റിയും സബ്കളക്ടറും ഒന്നുപോലെ പങ്കാളികളായ തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ജിസിഡിഡബ്ല്യു പശ്ചിമകൊച്ചി മേഖലാ പ്രസിഡന്റ് സ്റ്റാന്‍ലി പൗലോസ് പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: