ശബരിമല: മണ്ഡലപൂജയ്ക്ക് മുന്‍പായി എല്ലാവര്‍ഷവും ദേവസ്വംജീവനക്കാര്‍ നടത്തിവരാറുള്ള കര്പ്പുരദീപകാഴ്ച തിങ്കളാഴ്ച്ച നടക്കും. സന്ധ്യാ ദീപാരാധന കഴിഞ്ഞ് ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഓട്ടുരുളിയില്‍ ഒരുക്കിവച്ചിട്ടുള്ള കര്‍പ്പൂരം കത്തിക്കുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
ശാസ്താ ക്ഷേത്രത്തിന് വലംവച്ചശേഷം മേല്പാലത്തിലൂടെ മാളികപ്പുറം ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തും.
ഘോഷയാത്ര പതിനെട്ടാം പടിക്ക് മുന്നിലെത്തി വാദ്യമേളങ്ങള്‍ മുഴക്കും. തുടര്‍ന്ന് നടപന്തലിലുള്ള ശാസ്താ ഓഡിറ്റോറിയത്തിലെത്തി കലാപ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നതോടെ ഘോഷയാത്രയ്ക്ക് പരിസമാപ്തി കുറിക്കും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, കമ്മീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പിആര്‍ഒ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
അയ്യപ്പന്, വാവര്, പരമേശ്വരന്, പാര്‍വ്വതി തുടങ്ങി പതിനഞ്ചോളം പുരാണവേഷങ്ങളില് ദേവസ്വം ജീവനക്കാര്‍ അണിനിരക്കും. ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, തകില് തുടങ്ങി പത്തോളം വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടും. വിവിധ നൃത്തരൂപങ്ങളും അകമ്പടി സേവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: