ശബരിമല: പന്തളകുമാരന് പാദപൂജചെയ്യാന്‍ പത്മരാജന്‍ ഇത്തവണയും സന്നിധാനത്തെത്തി. 36 വര്‍ഷമായി അയ്യപ്പനെ കാണാനും പാദസേവ ചെയ്യാനും ഡോ. പത്മരാജന്‍ മലകയറുന്നത്. 166 പേര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇലക്ഷന്‍ കിങ് എന്ന് അറിയപ്പെടുന്ന പത്മരാജന്‍ അവിചാരിതമായിട്ടാണ് അയ്യപ്പഭക്തനായിമാറുന്നത്.
ജീവിതം മാറ്റിമറിച്ച സംഭവം ഇന്നും ഞെട്ടലോടയാണ് അദ്ദേഹം ഓര്‍ക്കുന്നത്. കണ്ണൂര്‍ കുഞ്ഞുമംഗലം കുപ്പാടക്കത്ത് ഡോ. കെ. പത്മരാജന്‍ 1991 ല്‍ നരസിംഹറാവുവിനെതിരെ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിമടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി, അവരുടെ കൈകളില്‍നിന്ന് രക്ഷിച്ചത് അയ്യപ്പനാണെന്നാണ് പത്മരാജന്‍ പറയുന്നത്. അന്നുമുതല്‍ ഇദ്ദേഹം അയ്യപ്പ ഭക്തനാണ്. ഇപ്പോള്‍ അയ്യപ്പസേവാ സംഘത്തില്‍ അംഗമായി സേവനമനുഷ്ടിച്ചുവരികയാണ്.
24 വര്‍ഷമായി അയ്യപ്പന്റെ തങ്കഅങ്കി ചുമക്കാനുള്ള ഭാഗ്യവും പത്മരാജനു ലഭിച്ചിട്ടുണ്ട്. ഇതിനോടകം രണ്ടുതവണ ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ പത്മരാജന്‍ ഇടം പിടിച്ചിട്ടുണ്ട്. കെ.ആര്‍. നാരായണന്‍, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവര്‍ക്കെതിരെ രാഷ്‌ട്രപതി സ്ഥാനത്തേക്കു മത്സരിച്ചിട്ടുണ്ട്. കൂടാതെ ഹമീദ് അന്‍സാരി, കൃഷ്ണകാന്ത് എന്നിവര്‍ക്കെതിരെയും നോമിനേഷന്‍ നല്‍കി. ഇതിനെല്ലാം കരുത്തുപകരുന്നത് അയ്യപ്പനാണെന്നാണ് പത്മരാജന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ജീവിതാവസാനംവരെ അയ്യപ്പസേവ നടത്തണമെന്നാണ് പത്മരാജന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: