കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ചെട്ടിപ്പാളയത്തില്‍ നിര്‍മിച്ച സച്ചിദാനന്ദ ഫൗണ്ടേഷന്റെ ആരാധനാലയം നാളെ തുറക്കും. പോത്തന്നൂര്‍ ചെട്ടിപാളയത്തു ജനിച്ച സ്വാമി സച്ചിദാനന്ദയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് ചെട്ടിപ്പാളയത്ത് സ്വാമി സച്ചിദാനന്ദ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ആരാധനാലയത്തിന്റെ ഉദ്ഘാടനം 22ന് നടക്കുന്നത്.
തമിഴ്നാട് ഗവര്‍ണര്‍ റോസയ്യ ഉദ്ഘാടനം ചെയ്യും. മന്ത്രി വേലുസ്വാമി, സിബിഐ മുന്‍ ഡയറക്ടര്‍ കാര്ത്തികേയന്, ആത്മീയ തലവന്മാര് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
താമരയുടെ ആകൃതിയില്‍ 2.5 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് ആരാധനാലയം നിര്‍മിച്ചിരിക്കുന്നത്. ആരാധനാലയത്തിന്റെ ചുമരുകളില്‍ ലോക ഭൂഖണ്ഡങ്ങളുടെ സംസ്കാരം കുറിച്ചതിനു പുറമേ താമരയിതളുകളുടെ ആകൃതിയിലുള്ള ചുമരുകളില്‍ ആദ്യത്തേതില്‍ പത്തുമതങ്ങളുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാ മതസ്ഥര്‍ക്കും ഇവിടെ പ്രാര്‍ഥിക്കാം.
23നു വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം, ചിത്രരചനാമത്സരം എന്നിവ നടത്തും. വിജയികള്‍ക്ക് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വിദ്യാഭ്യാസമന്ത്രി വീരമണി നിര്‍വഹിക്കും. 23ന് രാവിലെ ഒമ്പതുമുതല്‍ ആരാധനാലയം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: