കോട്ടയം: ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുവിചാരസത്രം ആരംഭിച്ചു. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണപരമ്പര തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവന്‍പോലും വിലകൊടുക്കാത്ത നിരപരാധികളെയും പിഞ്ചുകു ഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന നീചത്വം ശക്തിപ്രാപിക്കുമ്പോള്‍ ഹിന്ദുധര്‍മ്മം പഠിക്കുകയും പ്രചരിപ്പിക്കു കയും ചെയ്യേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം പറ ഞ്ഞു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് അഡ്വ. എന്‍.ശങ്കര്‍റാം അധ്യക്ഷത വഹിച്ചു.
ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ വിശ്വനാഥന് പ്രഭാഷണം നടത്തി. ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെയും കുടുംബവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുവാനും ശ്രമിക്കുന്ന ശക്തികളുടെ സാന്നിധ്യമാണ് ചുംബനസമരത്തിലടക്കം കാണുന്നതെന്ന് വിശ്വനാഥന് അഭിപ്രായപ്പെട്ടു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെആര്‍ജി വാര്യര്‍, തിരുനക്കര ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സി.എന്‍ സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സന്യാസി ശ്രേഷ്ഠരെ ആദരിച്ചു. ഈശ്വരീയ ജ്ഞാനം എന്ന വിഷയത്തില്‍ സ്വാമി ദര്ശനാനന്ദസ്വാമി സരസ്വതി പ്രഭാഷണം നടത്തി.
സത്രത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 9 മുതല്‍ നടക്കുന്ന സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തി ല്‍ ജില്ലയിലെ നൂറില്‍പരം നാരായണീയ സമിതികള്‍ പങ്കെടുക്കും. വൈകിട്ട് ആറിന് സനാതനധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തി ല്‍ ഇന്ദിരകൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. എം. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: