ആലപ്പുഴ: അടുത്തമാസം ആലപ്പുഴ ബീച്ചില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന സമരത്തില്‍ പങ്കെടുക്കില്ലെന്നു യുവകവയത്രി ആദില കബീര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ചുംബന സമരത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ താന്‍ പങ്കെടുത്തെന്ന പ്രചരണത്തോടു പ്രതികരിക്കുകയായിരുന്നു ആദില. ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് താന്‍ പങ്കെടുത്തത്. അത് ചുംബന സമരക്കാരുടെ കൂട്ടായ്മയാണെന്നു അറിയില്ലായിരുന്നു. ഉടന്‍ തന്നെ മടങ്ങിയെങ്കിലും ചിലര്‍ ഫോട്ടോയെടുത്തു പ്രചരിപ്പിക്കുകയായിരുന്നുവെന്നും, വ്യക്തിപരമായി ഇത്തരം സമര രീതികളോടു താത്പര്യമില്ലെന്നും ആദില കബീര്‍ പറഞ്ഞു. ചുംബന സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന യോഗങ്ങളിലും പ്രചരണങ്ങളിലും പലരെയും തെറ്റിദ്ധരിപ്പിച്ചു പങ്കെടുപ്പിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആദിലയുടെ പരാമര്‍ശം ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: