ചിറക്കടവ് : മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. ആറുദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ സമാപിക്കും. 22ന് തിങ്കളാഴ്ച രാവിലെ 5.30ന് വിശേഷാല്‍പൂജകള്‍, അഷ്ടദ്രവ്യഗണപതിഹോമം, എതൃത്തപൂജ, 2.30ന് തെങ്ങനാമറ്റത്തില്‍ ശ്രീദുര്ഗ്ഗാക്ഷേത്രസന്നിധിയില് നിന്നും പൊന്നയ്ക്കല്‍കുന്ന്, ഗ്രാമദീപം കരയോഗം വഴി കൊടിമരഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.
പകല്‍ 3.30ന് മണ്ണാറക്കയം ശ്രീലക്ഷ്മി പാര്‍ത്ഥസാരഥി ഭജന്‍സിന്റെ ഭജന, 5ന് കൊടിയേറ്റ്, തന്ത്രിമുഖ്യന്മാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി, മേല്‍ശാന്തി കെ.എസ്. ശങ്കരന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 6.30ന് ദീപാരാധന, 7ന് ഉഷാസുരേഷ് ദുബായുടെ ആദ്ധ്യാത്മികപ്രഭാഷണം, 8.30ന് കിഴക്കുംഭാഗം 747-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വനിതാസ്വാശ്രയസംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര.
23ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന് പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന തുടര്‍ന്ന് ലതാ ആര്. പ്രസാദിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 7.30ന് സരസ്വതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നാട്യസന്ധ്യ. 24ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന് പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് ചിറക്കടവ് ശ്രീദേവി വിലാസം വെള്ളാള വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര, 7.30ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 25ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന് പൂജകള്‍, 8ന് ഉത്സവബലി, 9 മുതല്‍ രാത്രി 9വരെ തുടര്‍ച്ചയായി ക്ഷേത്രസന്നിധാനത്ത് 51 പേര് പങ്കെടുക്കുന്ന സംഗീതാരാധന ഗുരുവായൂര്‍ ഭരണസമിതിയംഗം അനില്‍ തറനിലം ഉത്ഘാടനം ചെയ്യും.
സംഗീതാരാധനയില്‍ പങ്കെടുക്കുന്ന ബാലപ്രതിഭ മാവേലിക്കര അറുനൂറ്റിമംഗലം കണ്മണി ശശിയെ ചടങ്ങില്‍ ആദരിക്കും. 11 മുതല്‍ ഉത്സവബലിദര്‍ശനം, 12ന് സമൂഹസദ്യ, വലിയ കാണിക്ക. 26ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പതിവിന് പൂജകള്‍, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 9ന് വലിയവിളക്ക്, വലിയകാണിക്ക, 7ന് വൈക്കം ചിത്രാവിനോദിന്റെ സംഗീതസദസ്സ്. 27ന് ആറാട്ട്, 7ന് പുരാണപാരായണം, 8ന് സര്‍വ്വൈശ്വര്യപൂജ, വൈകിട്ട് 4ന് ആറാട്ടുബലി, 4.30ന് ശിവശക്തി വിലാസം ഭജനയോഗത്തില് നിന്നും വേലകളി, 5ന് ആറാട്ടെഴുന്നള്ളിപ്പ്, തെക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി, 6ന് ആറാട്ട്, 7ന് ആറാട്ടുകടവില്‍ ദീപാരാധന, 7.30ന് ആറാട്ട് എതിരേല്പ്, 7.35ന് വെടിക്കെട്ട്, 10.30ന് കൊടിയിറക്ക്, 11ന് കലശാഭിഷേകം എന്നിവയാണ് പരിപാടികള്‍.
ഉത്സവാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികളായ ഡോ. സി.പി.എസ്.പിള്ള, സി.എസ്. മുരളീധരന്‍പിള്ള, പി.കെ. സുകുമാരപിള്ള, കെ.പി. ഭാസ്കരപിള്ള, ബാബുക്കുട്ടന്, സി.ആര്. സുരേഷ്, ടി.എസ്. അജിത്കുമാര്‍, ബാബു, ടി.ആര്. ശശിധരന്‍പിള്ള, രവീന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: