മുഹമ്മ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് സിബിഐ അന്വേഷിക്കുക, ക്രൈംബ്രാഞ്ച് കള്ളക്കേസെടുത്ത് നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രകടനം നടത്തി. ശനിയാഴ്ച വൈകിട്ട് സ്മാരകത്തിന് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കഞ്ഞിക്കുഴി ജങ്ഷനില്‍ സമാപിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൗരസമിതി കണ്‍വീനര്‍ സുരേഷ്കുമാര്‍, ജോയിന്റ് കണ്‍വീനര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കേസിലെ പ്രതികളായ പി. സാബു, പ്രമോദ്, ദീപു, രാജേഷ് രാജന് എന്നിവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ പ്രകടനം നടത്തിയത്. ലതീഷ് ബി.ചന്ദ്രനെ ഇവര്‍ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്.
അതിനിടെ നാളെത്തന്നെ കോടതി ഉത്തരവു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്ന് ലതീഷ് ബി.ചന്ദ്രന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ക്രൈംബ്രാഞ്ച്, പാര്‍ട്ടിയിലെ വിഭാഗീയത മുതലെടുക്കുകയായിരുന്നു. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഭാഗീയമായി തന്നെ തനിക്കെതിരെ മൊഴി നല്കി. ഇതേവരെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്നു പുറത്തുവന്നിട്ടില്ല. ചിലരെ തനിക്ക് സംശയമുള്ളതായും ലതീഷ് പറഞ്ഞു. വിഭാഗീയത ഉള്ളതിനാലാണ് പാര്‍ട്ടിതല അന്വേഷണം നടക്കാത്തത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും ലതീഷ് പറഞ്ഞു. അച്യുതാനന്ദന്റെ നിലപാടുകളാണു തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതെന്നും ലതീഷ് വ്യക്തമാക്കി.
അതേസമയം ക്രൈബ്രാഞ്ചിനോടു താന്‍ അറിയാവുന്ന സംഭവങ്ങള്‍ മാത്രമാണു പറഞ്ഞതെന്നും ടി.കെ. പളനി പറഞ്ഞു. ഇന്നയാള് പ്രതികളാണെന്നോ, പ്രതികളല്ലെന്നോ പറഞ്ഞിട്ടില്ലെന്നും പളനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: