ആലപ്പുഴ: ഭൂ നികുതി അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട വഴി പുതിയ സംവിധാനമൊരുക്കുമെന്ന് മന്ത്രി അടൂര്‍പ്രകാശ്. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇ-ഡിസ്ട്രിക്ട് പദ്ധതി അതിന്റെ ഭാഗമായിരുന്നെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒാഫീസ് കെട്ടിടത്തിലാരംഭിച്ച അമ്പലപ്പുഴ വടക്ക് വില്ലേജ് ഒാഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കിയതിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്കാന് കഴിഞ്ഞു. 19-ാം തീയതി വരെ ഒരുകോടി ഏഴുലക്ഷത്തി ഇരുപത്തയ്യായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി നല്‍കിയതായി മന്ത്രി പറഞ്ഞു. ചില അക്ഷയ കേന്ദ്രങ്ങള്‍ ചൂഷണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഒരുതരത്തിലും ഇത് വച്ചുപൊറിപ്പിക്കില്ല. കെട്ടിക്കിടക്കുന്ന റവന്യൂപരാതികള്ക്ക് പരിഹാരം കാണാന്‍ മന്ത്രി നേരിട്ട് ജില്ലയില്‍ റവന്യു അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് സ്ഥലം നല്കിയാല് ഇവിടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണിതു നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കി. ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി.
കരുമാടി, അമ്പലപ്പുഴ, പുന്നപ്ര വില്ലേജുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്ത് രൂപവത്കരിച്ചതാണ് പുതിയ വില്ലേജ്. 1252.16.44 ഹെക്ടര്‍ വിസ്തീര്‍ണമുണ്ട്. അമ്പലപ്പുഴ, കരുമാടി വില്ലേജുകളിലെ 14,15 ബ്ലോക്കുകള്‍ ഭാഗികമായും പുന്നപ്ര വില്ലേജിലെ ബ്ലോക്ക് 13 പൂര്‍ണമായും പുതിയ വില്ലേജില്പ്പെടും. അമ്പലപ്പുഴ വടക്കുപഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും പുതിയ വില്ലേജിന്റെ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: