കൊല്ലം: അധ്യാപകരിലൂടെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന സാഹിത്യോത്സവത്തിന് കൊടിയേറി. ടികെഎം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന സാഹിത്യോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശ്രീകല പതാക ഉയര്‍ത്തി. കവികളായ ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്, വീരാന്‍കുട്ടി എന്നിവര്‍ ക്ലാസ് എടുത്തു. എസ്എസ്എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ജി. ജയധര്‍, വിദ്യാരംഗം എഡിറ്റര്‍ ഷെരീഫ് ചന്ദനത്തോപ്പ്, വിദ്യാരംഗം കണ്‍വീനര്‍ രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമീണവികസന കമ്മീഷണര്‍ കെ.വി. മോഹന്‍കുമാര്‍ നയിക്കുന്ന ‘മാധ്യമങ്ങളുടെ ഭാഷ’ എന്ന വിഷയത്തില്‍ സംവാദവും ശില്‍പ്പശാല, രചനാമത്സരങ്ങള്‍, ചിത്രരചന എന്നിവ നടക്കും.
7.30ന് സയന്‍സ് ഡ്രാമ ഫെസ്റ്റിവല്‍ വിജയികളായ തൃപ്പലഴികം ലിറ്റില്‍ഫഌവര്‍ എച്ച്എസിന്റെ ‘മഴവില്‍ പോരാളികള്‍’ എന്ന ശാസ്ത്രനാടകം. 8ന് താമരക്കുടി ഹരികുമാറിന്റെ കാക്കാരശി നാടകം എന്നിവ നടക്കും. 22ന് നടക്കുന്ന സാഹിത്യപഠനയാത്ര പോര്‍ട്ട് ആന്റ് ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഫഌഗ്ഓഫ് ചെയ്യും.
23ന് സാഹിത്യോത്സവ സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അദ്ധ്യക്ഷത വഹിക്കും. ട്രോഫിവിതരണം ടികെഎം ട്രസ്റ്റ് ചെയര്മാന് ഷഹാല്‍ ഹസന് മുസലിയാരും ഉപഹാരസമര്‍പ്പണം അഡീഷണല്‍ ഡിപിഐ എല്‍. രാജനും നിര്‍വഹിക്കും. സമാപനസമ്മേളനത്തില്‍ സി.ജെ.കുട്ടപ്പന്, പി.കെ.ഗുരുദാസന് മുതലായവര്‍ സംസാരിക്കും. 14 ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യപകരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: