ഹരിപ്പാട്: തീരദേശ റെയില്‍വേ പാതയില്‍ വീയപുരം ഹരിപ്പാട് റോഡില്‍ തൃപ്പക്കുടം ഗേറ്റില്‍ സ്ഥാപിച്ചിരുന്ന രണ്ട് ഹൈഗേജുകള് കണ്ടയിനര്‍ ലോറി ഇടിച്ചു തകര്‍ത്തതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം ശനിയാഴ്ച പൂര്‍ണ്ണമായും നിലച്ചു. വെള്ളയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. റെയില്‍വേയുടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നതു കാരണം മറ്റ് വാഹനങ്ങള്‍ ലൈനില്‍ മുട്ടാതിരിന്നുതിനായി ക്രോസുകളുടെ ഇരുവശത്തും അപകട സൂചന നല്കുന്ന ഹൈഗേജുകള് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ രാത്രിയില്‍ രണ്ട് ലോറികള്‍ തമ്മില്‍ അപകടത്തില്‍ പെട്ടതിനാല്‍ ഇതുവഴി ഗതാഗതം നിലച്ചിരുന്നു. വടക്കു ഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ അമ്പലപ്പുഴ തിരുവല്ല റോഡ് വഴി വാഹനങ്ങള്‍ തിരിച്ച് വിട്ട് വീയപുരം റോഡ് വഴി ഹരിപ്പാട് മാധവ ജംഗ്ഷില്‍ എത്തുന്നതിനായി വന്ന കണ്ടയ്നര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. റെയില്‍ പാളത്തിന്റെ വടക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന ഹൈഗേജ് ഇടിച്ചു വീഴ്ത്തി പാളത്തിലേക്ക് ഇട്ടു. പാളം മറികടന്ന് തെക്കുഭാഗത്ത് നിന്ന ഹൈഗേജും തകര്‍ത്ത് ലോറിയുടെ മുഗള്‍ ഭാഗത്ത് കുടുങ്ങി ഗതാഗത തടസം ഉണ്ടാക്കി. അപകടത്തില്‍ പെട്ട ലോറിക്ക് പിന്നാലെ മറ്റോരു കണ്ടയ്നര്‍ ലോറിയും ഉണ്ടായിരുന്നു.
തകര്‍ന്ന് വീണുകിടന്ന ഹൈഗേജ് റെയില്‍വേയിലെ രാത്രികാല ജീവനക്കാര്‍ എത്തി നീക്കം ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറിക്കു പിന്നില്‍ കുടുങ്ങിയ ഗേജ് ഇന്നലെ ഉച്ചയോടെ മറ്റോരു കണ്ടെയിനര്‍ ലോറിയുടെ സഹായത്തോടെ റോപ്പ് ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കം ചെയ്യുകയായിരുന്നു. 25000വോള്‍ട്ട് വൈദ്യുതി കടന്നു പോകുന്ന ലൈനന് ആണ് റെയില്‍പാതയിലൂടെ കടന്നുപോകുന്നത്. അപകടം ഒഴുവാക്കുന്നതിനായി ഇപ്പോള്‍ ഗേറ്റ് അടച്ചിരിക്കുകയാണ്. പതുതായി ഹൈഗേജ് ഗേറ്റുകള്‍ പുതുതായി സ്ഥാപിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: