നെടുമ്പാശ്ശേരി: അയല്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തുനിന്ന് വിമാന സര്‍വ്വീസിനുള്ള സാധ്യതാ പഠനത്തിനു തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 സീറ്റുള്ള വിമാനസര്‍വ്വീസാണ് നടത്താനുദ്ദേശിക്കുന്നത്. സാധ്യതാ പഠനത്തിന് വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ ഓഹരി ഉള്ളവര്‍ക്ക് കൂടുതല്‍ ഓഹരി നല്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. നാല് ഓഹരിക്ക് ഒരു ഓഹരി എന്ന നിലയില്‍ നിലവില്‍ ഓഹരി ഉള്ളവര്‍ക്ക് അടുത്ത മെയ് ഒന്നു മുതല്‍ 31 വരെ നല്‍കും.
2015 ഡിസംബര്‍ മാസത്തോടെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, എംഡി: വി.ജെ. കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: