തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക ക്ഷേമ കോര്പ്പറേഷന് ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കണ്‍സ്യൂമര്‍ വായ്പാ പദ്ധതിയിലേക്ക് അഞ്ഞൂറിലധികം അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഡയറക്ടര്‍ കെ. എം. മുഹമ്മദ് അനില്‍ പറഞ്ഞു.
ജി.കെ.എസ്.എഫില്‍ പങ്കാളികളാകുന്ന പ്രീമിയം ഷോപ്പുകളില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെയും മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 7% പലിശനിരക്കില്‍ നല്‍കുന്നതാണ് ജി.കെ.എസ്.എഫ് കണ്‍സ്യൂമര്‍ ലോണ്‍ സ്കീം.
ആദ്യമായാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തരമൊരു വായ്പാപദ്ധതി. ജി.കെ.എസ്.എഫില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രീമിയം സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുന്നതിനു നല്കുന്ന ഈ വായ്പ 60 തുല്യമാസ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്. ഡിസംബര്‍ 10 മുതല്‍ ജനുവരി 15 വരെയാണ് വായ്പ ലഭിക്കുക. വിശദവിവരങ്ങള്‍ ജി.കെ.എസ്.എഫ് വെബ്സൈറ്റില്‍.കോള്‍ സെന്റര്‍ നമ്പര്‍: 7034377000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: