നീയെന്റെ ഹൃദയത്തിന്റെ
മൗനഗീതവും പേറി
ചക്രവാളങ്ങള്ക്കരികെ
വിടപറയാന്‍ വിതുമ്പി നില്ക്കുന്നു
നാട്ടുവഴിയോര്മ തന്
പാളവണ്ടി കാല്‍പ്പാടുകള്‍
പതിഞ്ഞ നടവഴിയും പേറി
സര്‍പ്പക്കാവുകള്‍ താണ്ടി
യാത്രാമൊഴി ചൊല്ലി പതിയെ
ഗ്രാമക്കാഴ്ചകള്‍ കടന്ന്
എങ്ങോട്ടെന്നറിയാതെ നടന്നകലുന്നു
യാത്ര…അവസാന ശ്വാസം
നിലയ്ക്കും വരെ യാത്ര
ഇത് ശുദ്ധികലശത്തിന് നിര്‍വൃതി യാത്ര
പാപങ്ങള്‍ കഴുകിത്തുടച്ച്
കണ്ണുനീര്‍കൊണ്ട് പിണ്ഡതര്‍പ്പണം ചെയ്ത്
ബലിക്കാക്കകള്‍ക്ക് വിരുന്നൂട്ടി
മുന്തിരിച്ചാറ് പിരിയുന്ന മൂവന്തിയെ
ലക്ഷ്യമാക്കി യാത്ര
മടങ്ങാത്ത….മുടങ്ങാത്ത സ്വപ്നയാത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: