കൊച്ചി: അപ്രോച്ച്റോഡിനു സ്ഥലമെടുക്കുന്നതാണ് പലപ്പോഴും പാലം നിര്‍മ്മാണത്തില്‍ തടസം നേരിടുന്നതിനു കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു പരിഹരിക്കാന്‍ പാലം നിര്‍മ്മാണത്തിനും അപ്രോച്ച് റോഡിനും ഒരുമിച്ച് ഭരണാനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. കുമ്പളങ്ങിയില്‍ എഴുപുന്നകുമ്പളങ്ങി പാലം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലവില കൂടുന്നത് കേരളത്തില്‍ ആകെയുളള പ്രതിഭാസമാണ്. കൂടിയവില നല്കിയാലും കാലതാമസമെടുക്കുന്നുവെന്നത് മറ്റൊരു ഘടകമാണ്. ഇതൊഴിവാക്കാന്‍ ഓരോ പ്രവൃത്തിയിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തും. നിയമക്കുരുക്കില്ലെങ്കില് ഭൂമി ഉടന്‍ ഏറ്റെടുത്ത് പണി പൂര്‍ത്തീകരിക്കാന്‍ ഇനി ലക്ഷ്യമിടുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്രോച്ച് റോഡിനുളള ഭൂമി മുന്‍കൂറായി വിട്ടു നല്കിയാല് കെല്‍ട്രോണ്‍ പാലം ഉടന്‍ പരിഗണിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
സംസ്ഥാനത്തെ കരാറുകാരുടെ ഒരു വര്‍ഷത്തെ കുടിശിക പരിഹരിക്കാന്‍ ബാങ്കില്‍ നിന്ന് ഡിസ്കൗണ്ടു ചെയ്തു തുക നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
നവീകരിച്ച ബസ് സ്റ്റാന്റ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. എംഎല്‍എ അഡ്വ:എ. എം. ആരിഫ് പദ്ധതി വിശദീകരണം നടത്തി. എംപി പ്രൊഫ.കെ. വി. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ്, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ. എക്സ്. തങ്കച്ചന്, ജില്ല പഞ്ചായത്തംഗം കെ. ജെ. ലീനസ്, ബ്ലോക്ക് പഞ്ചായത്തംഗം സൈന സുബ്രഹ്മണ്യം, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി എടമുറി തുടങ്ങിയവര്‍ പങ്കെടുത്തു. ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.സനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: