ശബരിമല : അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ തിരക്ക് വര്ദ്ധിക്കുന്നതുകണക്കിലെടുത്ത് സേവനത്തിനായി കൂടുതല്‍ പോലീസ് അയ്യപ്പന്മാരെ വിന്യസിച്ചു. ഇന്നലെ പുതിയ പോലീസ് സംഘം ചുമതലയേറ്റു.
സ്പെഷ്യല്‍ ഓഫീസര്‍ എന്‍.രാമചന്ദ്രനും അസിസ്റ്റന്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കറുമാണ് സുരക്ഷാക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 20 ഡിവൈഎസ്പിമാര്‍ 42 സിഐമാര്‍, 2,150 പോലീസുകാര്‍ എന്നിവരാണ് നാലാംഘട്ട സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സദാസന്നദ്ധമായി നില്‍ക്കുന്നത്.
ആദ്യപടിയായി ഇപ്പോഴത്തെ കൊപ്രാക്കളത്തില്‍ അയ്യപ്പന്മാര്ക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കും. 2,000 അയ്യപ്പഭക്തന്മാര്ക്കെങ്കിലും ഇവിടെ വിശ്രമിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. മാര്‍ഗതടസങ്ങള്‍ സൃഷ്ടിച്ച് പാതകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അയ്യപ്പന്മാര് വിരിവയ്ക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഉടന്‍തന്നെ വിരിപട്രോളിങ് ടീമിനെ രൂപീകരിക്കും.
ചന്ദ്രാനന്ദന്‍ റോഡില്‍ അമിതവേഗത്തില്‍ ട്രാക്ടര്‍ ഓടിക്കുന്നത് നിയന്ത്രിക്കും. ഇതിനായി ഇടക്കിടെ ഹബ്ബുകള്‍ നിര്‍മ്മിക്കും. അയ്യപ്പന്മാരുടെ ജീവന് ഭീഷണിയാകും വിധം ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
ശബരിമലയെ ലഹരിവിമുക്തമാക്കാന്‍ എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സഹായത്തോടെ പരിശോധനകള്‍ ശക്തമാക്കുന്നു. കച്ചവടക്കാര്‍ക്ക്് ബോധവത്കരണം നല്‍കും.
അപകടമൊഴിവാക്കുന്നനതിന്റെ ഭാഗമായി ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗം തടയും. തീകൂട്ടി ആഹാരം പാകം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതേ്യക ശ്രദ്ധചെലുത്തും.
പുണ്യം പൂങ്കാവനമെന്ന സന്ദേശം ഉള്‍ക്കൊണ്ട് ശബരിമലയെ മാലിന്യമുക്തമാക്കാന്‍ പോലീസ് പരിശ്രമിക്കും. അഗ്നിശമനസേന, ആരോഗ്യവകുപ്പ്, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. നാലാം ഘട്ടസേവനപ്രവര്ത്തനങ്ങളുടെ ഉദ്ഘാടന പരിപാടി ശ്രി ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു.
സ്പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍ ഐപിഎസ്, എന്‍ ഡി ആര് എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിജയന്, ദേവസ്വം പിആര്‍ഒ മുരളികോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: