കോട്ടയം: നാഷണല്‍ സര്‍വ്വീസ് സ്കീം മനുഷ്യസ്നേഹികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനുള്ള ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വ്വകലാശാല ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടിയതില്‍ അനുമോദിക്കാനും എന്‍.എസ്.എസ് അവാര്‍ഡുകള്‍ വിതരണം ചെയ്യാനുമായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ ക്രിയാത്മക പന്ഥാവിലേക്ക് തിരിച്ചുവിടുവാന്‍ എന്‍.എസ്.എസിന് സാധിക്കും. മാത്രമല്ല, പുതുതലമുറയില്‍ അനുകമ്പയും സഹകരണ മനോഭാവവും ദേശസ്നേഹവും ഊട്ടി വളര്‍ത്താനാവും. അതിനാല്‍ എന്‍.എസ്.എസിന് സര്‍ക്കാര്‍ നല്കുന്ന ധനസഹായം ഒരിക്കലും ഒരു ചെലവായി കണക്കാക്കാനാവില്ല. മിറച്ച് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് – മുഖ്യമന്ത്രി പറഞ്ഞു.
ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ച മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയെയും ദേശീയതലത്തില്‍ എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.സാബുക്കുട്ടനെയും ഉമ്മന്‍ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ഡോ.കെ.സാബുക്കുട്ടന്‍ പ്രത്യേക ഉപഹാരവും പൊന്നാടയും സമ്മാനിച്ചു. സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് അവാര്‍ഡ് ജേതാക്കള്‍ക്ക് മുഖ്യമന്ത്രി ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, ഡോ.എന്‍.ജയകുമാര്‍, പ്രൊഫ.സണ്ണി.കെ.ജോര്‍ജ്, രജിസ്ട്രാര്‍ എം.ആര്.ഉണ്ണി, ഡോ.കെ.സാബുക്കുട്ടന്‍, പി.ആര്.ഒ ജി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: