ആലപ്പുഴ: വികലാംഗരും ശരീരം തളര്‍ന്ന് കിടപ്പിലുമായ മധുമിത, മൈഥിലി എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ വീഡിയോകോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിച്ചതായും സൗജന്യ ചികിത്സ നല്‍കുന്നതായും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. പ്രാഥമിക കാര്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്വഹികക്കാന് ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു പൂന്തോപ്പ് മനു നിവാസില്‍ പി.എസ്. ശെല്‍വത്തിന്റെ മക്കളായ കുട്ടികള്‍.
ബന്ധുക്കള്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. ആലപ്പുഴ ഗവണ്മെന്റ് പഞ്ചകര്‍മ്മ ആശുപത്രിയിലെ ഡോ.വിഷ്ണുനമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ വീട്ടില്‍പ്പോയാണ് സൗജന്യചികിത്സ നല്കിവരുന്നതെന്ന് കളക്ടര്‍ അറിയിച്ചു. മെറ്റാക്രൊമാറ്റിക് ലുക്കോ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നതിനും കുട്ടികളെ പരിചരിക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫിസിയോതെറാപ്പിസ്റ്റ്, ഒരു സഹായി എന്നിങ്ങനെ രണ്ടുപേരെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായ മരുന്നുകള്‍ക്ക് പുറമേ പുറത്തുനിന്ന് ചികിത്സയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് അധികതുക വേണ്ടിവരുന്നു.
കുട്ടികള്‍ക്ക് സ്ഥിരമായ ചികിത്സ ലഭ്യമാക്കുന്നതിന് ധനസഹായ സമാഹരണത്തിനായി അമ്പലപ്പുഴ തഹസില്‍ദാരുടെയും ഡോ. വിഷ്ണുനമ്പൂതിരിയുടെയും പേരില്ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയില്‍ 854010110005069 നമ്പരായി സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം മുടങ്ങിയതിനെ തുടര്‍ന്ന മാസങ്ങളോളം കുട്ടികളുടെ ചികിത്സ നിലച്ചിരുന്നു. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഫണ്ട് അനുവദിക്കാനും ചികിത്സ തുടരാനുമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: