ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പഴകിയ ചോറ്, സാമ്പാര്‍, പുളിശേരി, മീന്‍കറി തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. നഗരസഭ ആരോഗ്യവിഭാഗം നോര്‍ത്ത് സെക്ഷന്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ കിടങ്ങാംപറമ്പ് മേഖലയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ആറ് കടകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ഒരു കടയില്‍ 20 കിലോയോളം വരുന്ന ചോറ് വലിയ അണ്ടാവില് വെള്ളത്തിലിട്ട നിലയിലാണ് കണ്ടത്. കടകള്‍ക്കെതിരെ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത്, രഘു, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: