ചെങ്ങന്നൂര്‍: ഇരുമുന്നണികളും ചേര്‍ന്ന് കേരള ജനതയുടെ ആഗ്രഹങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്ത് പുരോഗതിയെ തടസ്സപ്പെടുത്തുന്നതില്‍ മനംനൊന്ത കേരള സമൂഹം ബിജെപിയോടൊപ്പം അണിചേരുമെന്ന് ചലച്ചിത്രതാരം കൃഷ്ണ പ്രസാദ് പറഞ്ഞു. യുവമോര്‍ച്ച ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലാലയങ്ങളിലെ മെഗാമെമ്പര്‍ഷിപ്പ് ക്യാമ്പെയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍ മുഖ്യപ്രഭാഷണവും, നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് വിതരണവും, പദ്ധതി വിശദീകരണവും നടത്തി. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരം നടന്ന ക്യാമ്പെയിന് പ്രവര്‍ത്തനത്തില്‍ 768 യുവതീ യുവാക്കള്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. ഇതില്‍ അറുപതോളം പേര് മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ നൂറനാട്, എം.ജി.എം. നമ്പൂതിരി, രമേശ് പേരിശ്ശേരി, പ്രശാന്ത്, രാജേഷ്, രാഗേഷ്, ശ്രീരാജ്, മനു, ശ്രീക്കുട്ടന്, രോഹിത്ത് രാജ്, സതീഷ് ചെറുവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: