ചേര്‍ത്തല: വേമ്പനാട്ട് കായല്‍ ഉള്‍പ്പെടുന്ന ആലപ്പുഴ,കോട്ടയം ജില്ലകളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കക്കാഖനനം തടയുന്നതിന് നടപടി സ്വീകരിക്കുവാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ. ബാബു. വേമ്പനാട്ട് കായലില്‍ അനധികൃത കക്കാഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ഇതുമൂലമുണ്ടാകുന്ന സംഘര്ഷങ്ങളൊഴിവാക്കുവാന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എേംഎല്എ പി. തിലോത്തമന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു വകുപ്പ് മന്ത്രി.
മൈനിങ് ആന്റ് ജിയോളജി വകുപ്പാണ് ഇതിനുള്ള ലൈസന്‍സ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റുകളിലും മൈനിങ് പ്ലാനിലും ഡ്രഡ്ജര്‍, മറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കക്കാ ഖനനം പാടില്ലെന്നും മനുഷ്യപ്രയത്നത്തിലൂടെ മാത്രമേ കക്കാ വാരാവൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില സംഘങ്ങള്‍ ഈ ലൈസന്‍സിന്റെ മറവില്‍ യന്ത്രങ്ങളുപയോഗിച്ച്, നിശ്ചയിച്ചിട്ടുള്ള പരിധികള്‍ ലംഘിച്ച് മറ്റ് മേഖലകളില്‍ രാത്രികാലങ്ങളില്‍ ഖനനം നടത്തുന്നുണ്ട്. ഇത് തടയുവാന്‍ ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാരുടെയും ഫിഷറീസ്, വ്യവസായവകുപ്പ്, മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗം വിളിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: