കൊട്ടാരക്കര: അനാഥാലയത്തിന്റെ മറവില്‍ മനുഷ്യകടത്തും മതപരിവര്‍ത്തനവും നടത്തുന്ന തൃക്കണ്ണമംഗല്‍ മലങ്കര ദൈവസഭക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രിയില്‍ പീഡനത്തിനിരയായ കുട്ടി മതില് ചാടി ഇറ്റിസി മുക്കിലെ കടയില്‍ എത്തിയതോടെയാണ് കഥകള്‍ പുറംലോകം അറിയുന്നത്. തമിഴ്നാട്ടില്‍ കുട്ടികളെ കടത്തികൊണ്ട് വന്ന് പാര്‍പ്പിച്ച് മതപരിവര്‍ത്തനം നടത്തുകയാണ് പ്രധാന പരിപാടി.
കനകരാജന് എന്ന കുട്ടിയെ മതപരിവര്‍ത്തനം നടത്തി ജയ്സണ്‍ ആക്കി മാറ്റിയിരുന്നു. ഈ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലെക്ക് കൊണ്ട് പോയി. ഇത്തരത്തില്‍ പതിനൊന്ന് പേരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
സംഭവം അറിഞ്ഞ് ഹിന്ദുഐക്യവേദി നേതാക്കള്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്കി. ഇവരുടെ രേഖ പരിശോധിച്ചതില്‍ അനാഥാലയം നടത്താനുള്ള യാതൊരു രേഖകളും കൈവശമില്ലെന്ന് ബോധ്യമായി. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തികൊണ്ട് വന്ന് താമസിപ്പിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതടക്കം ഗുരുതരമായ നിയലംഘനങ്ങളാണ് വര്‍ഷങ്ങളായി നടത്തിവരുന്നത്. ഇവിടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എത്തി ഏറ്റെടുത്തു.
തൃക്കണ്ണമംഗല്‍ സ്വദേശി എബ്രഹാംജോണിന്റ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലുള്ള മകനും കൂട്ടു പങ്കാളിയാണെന്നും വന്‍തോതില്‍ വിദേശ സഹായം ഇവിടേക്ക് എത്താറുണ്ടന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കുട്ടികളെ കടത്തി മതപരിവര്‍ത്തനം നടത്തുന്ന ബിസിനസ് വര്‍ഷങ്ങളായി നിര്‍ബാധം നടന്നിട്ടും പോലീസ് നടപടി എടുക്കാത്തത് ഉന്നതങ്ങളിലെ സമ്മര്‍ദ്ദം മൂലമാണന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിരവധി വര്‍ഷകാലമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകുന്ന കുട്ടികളെ എവിടെക്കാണ് മാറ്റുന്നത് എന്നത് സംബന്ധിച്ചും ദൂരൂഹത തുടരുകയാണ്.
സ്ഥാപനത്തെ കുറിച്ചും വിദേശ ഫണ്ടിനെകുറിച്ചും അന്വേഷണം ആവശ്യപെട്ടും നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ഹിന്ദുഐക്യവേദിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗം കെ.ആര്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.വി.സന്തോഷ് ബാബു,താലൂക്ക് പ്രസിഡന്റ് അഡ്വ.വിവേക് ഉജ്വല്‍ഭാരതി, വിവിധ ഹൈന്ദവസംഘടന നേതാക്കളായ കെ.ജി.അനില്‍. ചാലൂക്കോണം അജിത്ത്, ഹരി മൈലംകുളം, സജികുമാര്‍, ബിനുകുമാര്‍, ശിവന്‍പിള്ള, എന്നിവര്‍ നേതൃത്വം നല്കി.
പോലീസ് അന്വേഷണം നടത്തി നടപടി എടുത്തില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: