പരവൂര്‍: ബ്രാഹ്മണ്യവും ഹൈന്ദവസംസ്കാരവും നിലനിര്‍ത്തി ഭാരതത്തിന്റെ ആധ്യാത്മികതേജസിനെ ഉയര്‍ത്തുന്നതിന് യോഗക്ഷേമസഭയും മുന്നിലുണ്ടാകുമെന്ന് ഭൂതക്കുളം യോഗക്ഷേമസഭയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖത്തല വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി പറഞ്ഞു.
വനിതകളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയില്‍ ഉപ്പിലശ്ശേരിമഠം ശിവശങ്കരന് നമ്പൂതിരി സംഭാവനയായി നല്കിയ വഞ്ചികള്‍ ഉപസഭാനിരീക്ഷകന് പ്രൊഫ.വി.ആര്.നമ്പൂതിരി വനിതാസഭ സെക്രട്ടറി ഉഷാകുമാരിക്കു നല്കി. നീലമന വി.ആര്.നമ്പൂതിരി രചിച്ച മഹാവിഷ്ണുപുരാണം എന്ന പുസ്തകം ഉപസഭാസെക്രട്ടറി സന്തോഷ് നമ്പൂതിരിക്കു നല്കി പ്രകാശനം ചെയ്തു.
ഉപസഭയ്ക്ക് വേണ്ടി വാങ്ങിയ ഉച്ചഭാഷിണിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം സന്തോഷ് നമ്പൂതിരി നിര്‍വഹിച്ചു. പ്രസിഡന്റ് എസ്.രാധാകൃഷ്ണന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.നാരായണന്‍നമ്പൂതിരി, കെ.കേശവന്‍നമ്പൂതിരി, കെ.വിക്രമന്‍നമ്പൂതിരി, ബിജുനമ്പൂതിരി, ജയകൃഷ്ണന് നമ്പൂതിരി, സുഭാഷ് നമ്പൂതിരി, അനില്‍നമ്പൂതിരി, ശ്രീകൃഷ്ണപ്രസാദ്, ശ്രീകൃഷ്ണപ്രകാശ്, എസ്.ശ്രീധരന്‍നമ്പൂതിരി, ശ്രീകുമാര്‍ നമ്പൂതിരി, ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: