കരുനാഗപ്പള്ളി: പുത്തന്‍തെരുവ് ജംഗ്ഷനുസമീപം അനധികൃതമായി വില്പന നടത്തിവന്ന എംസാന്റ് പാറപ്പൊടി, മണല്‍ എന്നിവ വിജിലന്‍സ് ഡിവൈഎസ്പി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി പിടിച്ചെടുത്തു. നിരവധി ട്രക്കറുകള്‍ സംഘടിപ്പിച്ചാണ് സാധനങ്ങള്‍ ഒരു കേന്ദ്രത്തില്‍ സംഭരിച്ചിരുന്നത്.
മണലുമായി കിടന്ന രണ്ടു വലിയ ലോറികളും പിടിച്ചെടുത്തു. രേഖകളില്ലാതെ വിവിധ ഇടങ്ങളില്‍ ശേഖരിച്ചാണ് വില്പന നടത്തിവന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. രഹസ്യമായി പരാതി ലഭിച്ചതിനെതുടര്‍ന്നാണ് റെയ്ഡ് നടന്നത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഒത്താശയോടെയാണ് അനധികൃതകച്ചവടം നടത്തിയിരുന്നതെന്നുള്ള പരാതിയില്‍ വിജിലന്‍സ് സംഘം വിദഗ്ധപരിശോധന നടത്തി. പിടിച്ചെടുത്ത ലോറിയും മണലും കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: