കൊച്ചി: 1971 ലെ പാകിസ്ഥാനുമായി ഉണ്ടായ യുദ്ധത്തില്‍ ഭാരതം നേടിയ വിജയം രാജ്യവ്യാപകമായി 16ന് ആഘോഷിച്ചു. എബിപിഎസ്എസ്പിയുടെ ജില്ലാ കമ്മറ്റി വിവിധ പരിപാടികളോടെ വിജയ്ദിവസ് ആഘോഷിച്ചു.
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തില്‍ നടന്ന ചടങ്ങില്‍ യുദ്ധത്തില്‍ ജീവന് ബലിനല്‍കിയ വീരജവാന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ (റിട്ട) കുമാര്‍, ക്യാപ്റ്റന്‍ (റിട്ട) ഡോ. സുകുമാരന്‍, ലഫ് കമാര്‍ഡര്‍ കെ.പി.എന്‍. പിള്ള (റിട്ട) എന്നിവരെ ആദരിക്കുകയും ചെയ്തു.
വിമുക്തഭടന്മാര് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവന്ന ”വണ്‍ റാങ്ക് വണ്‍ പെന്ഷന്” രണ്ടുമാസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സംസ്ഥാന ജന:സെക്രട്ടറി കമാന്‍ഡര്‍ (റിട്ട) കെ.സി. മോഹന്‍പിള്ള അറിയിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനായി സംസ്ഥാന-ദേശീയ നേതാക്കള്‍ ജനുവരി ആദ്യവാരം കേന്ദ്ര പ്രതിരോധ-ധനകാര്യ മന്ത്രിമാരെ സന്ദര്‍ശിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് രഘുരാജ് മുഖ്യപ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ലാസെക്രട്ടറി എസ്. സജി, ബിജെപി മണ്ഡലം പ്രസിഡന്റ് വി. ആര്. വിജയകുമാര്‍, പൂര്‍വ്വസൈനിക് സേവാപരിഷത്ത് ജില്ലാസെക്രട്ടറി എസ്. സഞ്ജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: