പാലക്കാട്: സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയും സ്വകാര്യാശുപത്രിയും ചേര്‍് ആരോഗ്യ ഇന്‍ഷൂറന്‍സ് തട്ടിപ്പ് നടത്തിയതായി പരാതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കു റീഗെയ്്ല് (ഞലഹശഴമൃല) ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുത്ത കൊഴിഞ്ഞമ്പാറ കിഴക്കേപ്പുര വീട്ടില്‍ ബാലസുബ്രഹ്മണ്യനാണ്(44) തട്ടിപ്പിനിരയായത്.
കമ്പനിയുടെ രണ്ട് ലക്ഷം രൂപയുടെ ക്യാഷ്ലസ് പോളിസിക്ക് മൂവ്വായിരം രൂപയാണ് പ്രതിവര്‍ഷം അടവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 24 മണിക്കൂറിനകം ചെലവുകള്‍ പോളിസി പ്രകാരം കമ്പനി വഹിക്കണമെതാണ് വ്യവസ്ഥ. ടി വി എസില്‍ യാത്രചെയ്യുതിനിടെ അപകടത്തില്പ്പെ’ സൂബ്രഹ്മണ്യന് പരുക്കേല്‍ക്കുകയും സ്വകാര്യാശുപത്രിയും പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിച്ച സൂബ്രഹ്മണ്യന് അപകട വിവരം സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിച്ചുവെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ചികിത്സാ ചെലവ് നല്‍കാതെ കബളിപ്പിക്കുകയായിരുുവെന്ന്സുബ്രഹ്മണ്യന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ തട്ടിപ്പിന് നിരവധി പേര് ഇരയായിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ടെന്നും ബാലസുബ്രഹ്മണ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: