പാലക്കാട്: ഭാരതീയതയുടെ വിജയ കാഹളവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പാലക്കാട്ടെത്തുന്നു. നെല്‍വയലുകളുടെ ഹരിതവും കതിര്‍ക്കുലകളുടെ കാവിയും പുതച്ച് പാലക്കാടന്‍ മണ്ണ് മഹാനേതാവിനെ സ്വീകരിക്കാന്‍ ഒരുങ്ങി.
ദേശീയ അധ്യക്ഷന്റെ വരവ്ആഘോഷമാക്കാന് ബി.ജെ.പി.പ്രവര്‍ത്തകരും നേതാക്കളും അരയും തലയും മുറുക്കിയ പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയുടെ മുക്കിലും മൂലയിലുമെല്ലാം അധ്യക്ഷന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്റെയും പ്രധാനമന്ത്രിയുടെയും ഒപ്പം സംസ്ഥാന-ജില്ലാ നേതാക്കളുടെയും ചിത്രങ്ങളുമുണ്ട്. ഇന്ന്നഗരത്തില് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിനോട് ബിജെപി ജില്ലാനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 1,500 വാഹനങ്ങളിലായി ചുരുങ്ങിയത് 50,000 പേര് പരിപാടിക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍
ദേശീയ അധ്യക്ഷനായ ശേഷമുള്ള അമിത് ഷായുടെ രണ്ടാമത്തെ കേരള സന്ദര്‍ശനവും കേരളത്തിലെ ആദ്യത്തെ പൊതുസമ്മേളനവുമാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് ജില്ലയുടെ മഹാസമ്മേളനത്തിന്റെയും മെഗാ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റേയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
മെഗാ അംഗത്വവിതരണം ടോപ് ഇന്‍ ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് നടക്കും. സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മെമ്പര്‍ഷിപ്പ് ചാര്‍ജുള്ള നേതാക്കള്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് വൈകുന്നേരം ആറിന് കോട്ടമൈതാനത്ത് പൊതു സമ്മേളനവും നടക്കും.
കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ 140 നിയമസഭാ സീറ്റില്‍ 71 എന്ന ലക്ഷ്യം പ്രഖ്യാപിച്ചശേഷം അമിത് ഷായുടെ സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വരവാണിത്. ജില്ലാതലത്തിലുള്ള നേതാക്കളുമായി ചര്‍ച്ചനടത്തി താഴെത്തട്ടില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതുമുന്നണിയും വിട്ട് വരുന്നവരെ രണ്ട് കൈയുംനീട്ടി സ്വീകരിക്കാന്‍ ബി.ജെ.പി. നേതൃത്വം തയ്യാറാണ്. പരമാവധിപേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
ഇന്നത്തെ സമ്മേളനത്തില്‍ മറ്റുപാര്‍ട്ടികളില്‍നിന്ന് പുതുതായി ചേരുന്ന 1,000 പേരെ അണിനിരത്തും. രണ്ടുമാസംമുമ്പ് ചേര്‍ന്ന 1,200 പേരെയും പങ്കെടുപ്പിക്കും. മതന്യൂനപക്ഷങ്ങളിലെ കൂടുതല്‍ പ്രവര്‍ത്തകരെയും യോഗത്തില്‍ പങ്കാളികളാക്കും.
അമിത്ഷായുടെ വരവ് ആഘോഷമാക്കി നാടെങ്ങും ആഹഌദ പ്രകടനം. വിളംബര ജാഥകളോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ മധുര പലഹാര വിതരണവും നടന്നു.
ഷൊര്‍ണൂരില്‍ നടത്തിയ മധുര വിതരണത്തിന് മണ്ഡലം ജന.സെക്രട്ടറി എം.പി.സതീഷ്കുമാര്‍, സെക്രട്ടറി കെ.പി.അനൂപ്, കെ.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: