ഹരിപ്പാട്: മാളികപ്പുറത്തമ്മയ്ക്കുള്ള തങ്ക അങ്കി സാമൂഹ്യപ്രവര്‍ത്തകനായ വിദേശ മലയാളി വഴിപാടായി സമര്‍പ്പിച്ചു. അയ്യപ്പന് സ്വര്‍ണത്തിലുള്ള നിവേദ്യപാത്രങ്ങള്‍ സമര്‍പ്പിച്ച കരുവാറ്റ പാലാഴി വീട്ടില്‍ സുരേഷ്കുമാറും ഭാര്യ രമണിയുമാണ് തങ്ക അങ്കി സമര്‍പ്പിച്ചത്.
തമിഴ്നാട്ടിലെ ജിആര്‍ടി കമ്പിനിയാണ് എഴുപത് ലക്ഷം രൂപ ചെലവുവരുന്ന തങ്ക അങ്കി രൂപകല്പന ചെയ്തത്. ഇന്നലെ രാത്രി എഴോടുകൂടി അങ്കി കരുവാറ്റ പാലഴി വീട്ടില്‍ എത്തി.
ഈ സമയം കുടുംബാംഗങ്ങളും ഭക്തരും ശരണമന്ത്രം വിളിച്ച് അങ്കി ഏറ്റു വാങ്ങി. ഇതിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ക അങ്കി ശബരിമലയിലേക്ക് പുറപ്പെട്ടു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ച വിഗ്രഹത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്കി.
പിന്നീട് ശബരിമലയില്‍ എത്തിച്ച അങ്കി ദേവസ്വം അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും തന്ത്രിയുടെയും സാനിദ്ധ്യത്തില്‍ ശബരിമല മേല്‍ശാന്തിക്ക് കൈമാറി. പിന്നീട് മേല്‍ശാന്തി അങ്കി മാളികപുറം മേല്‍ശാന്തിയെ ഏല്പിച്ചു. നടതുറക്കുന്ന ദിവസങ്ങളില്‍ എല്ലാം തങ്ക അങ്കി മാളികപ്പുറത്തമ്മയ്ക്കു ചാര്‍ത്തും. ശേഷിച്ച ദിവസങ്ങളില്‍ തങ്ക അങ്കി ദേവസ്വം സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. രണ്ടുകിലോ തൂക്കം വരുന്ന അങ്കി 22 ദിവസം കൊണ്ടാണ് പണിപൂര്‍ത്തികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: