ശബരിമല: തൃശൂരിലെ കലാകാരന്മാര് ചെണ്ടയില്തീര്ത്ത താളവിസ്മയം സന്നിധാനത്തെ മേളലഹരിയില്‍ ആറാടിച്ചു. തൃശൂര്‍പൂരത്തിന് മേളകുലപതി പത്മശ്രീ പെരുവനം കുട്ടന്മാരാര്ക്കൊപ്പം മേളത്തിന് അണിനിരക്കുന്ന കലാകാരന്മാരാണ് അയ്യപ്പനുമുന്നില്‍ ഇന്നലെ പാണ്ടിമേളം അവതരിപ്പിച്ചത്.
ചെറുശ്ശേരിക്കുട്ടന്മാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ മേളത്തില്‍ അമ്പതോളം കലാകാരന്മാരാണ് അണിനിരന്നത്. പരിയാരത്ത് ഗോപാലകൃഷ്ണന് വലന്തലയും മണിനായര് ഇലത്താളത്തിനും കൊമ്പത്ത് അനില്‍കുമാര്‍ കുറുങ്കുഴലിനും തൃക്കൂര് സുനി കൊമ്പിനും പ്രമാണിത്തം വഹിച്ചു. താളമേളങ്ങള്‍ക്കൊപ്പം മേള പ്രേമികളായ അയ്യപ്പന്മാരുടെ അംഗചലനംകൂടിയായപ്പോള് സന്നിധാനം അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍പൂരത്തെ അനുസ്മരിപ്പിക്കുന്നതായി. കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ചെണ്ടമേളം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: