കഞ്ഞിക്കുഴി: ആശുപത്രി മാലിന്യങ്ങള്‍ കുളത്തില്‍ തള്ളി; ദുര്‍ഗന്ധം മൂലം പൊറുതിമുട്ടി നാട്ടുകാര്‍. കഞ്ഞിക്കുഴി തുരുത്തിപ്പള്ളിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് വൈദ്യുത വകുപ്പ് ജീവനക്കാരനായ ബാലചന്ദ്രന്റെ റോഡരികിലെ പുരയിടത്തിലെ കുളത്തില്‍ പ്ലാസ്റ്റിക് കിറ്റുകളിലാക്കി ആശുപത്രി മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. ലോറിയില്‍ കൊണ്ടുവന്നു കുളത്തിലേക്കു തള്ളുകയായിരുന്നു. സിറിഞ്ചുകള്‍, ചോരയും പഴുപ്പും പുരണ്ട തുണികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം പ്രദേശത്ത് ദുര്‍ഗന്ധം പരത്തിയത് ജനങ്ങളെ വലച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കരാറുകാര്‍ കൊണ്ടുവന്നു നിക്ഷേപിച്ചതാകാമെന്നാണ് മാരാരിക്കുളം പോലീസിന്റെ നിഗമനം. മാലിന്യമെത്തിച്ച ലോറിയെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചതായാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: