ചെട്ടികുളങ്ങര: ദാമ്പത്യത്തിന്റെ മഹത്വപൂര്‍ണമായ സന്ദേശമാണ് രാമായണത്തില്‍ ഉള്ളതെന്നും ഇന്നത്തെ ഗൃഹസ്ഥാശ്രമികള്‍ പാലിക്കേണ്ടതും അനുകരിക്കേണ്ടതും രാമായണത്തിലെ ദമ്പതിമാരുടെ ഗൃഹസ്ഥാശ്രമ ജീവിതമാണെന്നും സത്രാചാര്യന്‍ ആയേടം കേശവന് നമ്പൂതിരി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മഹാസത്രത്തില്‍ രാമായണത്തിലെ ഗാര്‍ഹസ്ഥ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാല് ആശ്രമങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടമായ ആശ്രമം ഗൃഹസ്ഥാശ്രമമാണ് അതുകൊണ്ടുതന്നെ ഇതിനെ ശ്രേഷ്ടാശ്രമം എന്നും വിളിക്കുന്നുണ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാമ്പത്യം സ്വീകരിക്കുക എന്നത് സന്തതി പരമ്പരകള്‍ക്കു വേണ്ടിയാണ്, ദമ്പതിമാര്‍ ആചരിക്കേണ്ട തത്വങ്ങളാണ് രാമായണത്തില്‍ പ്രതിപാദിക്കുന്നത്. അച്ഛന്-അമ്മമാരെ പരിചരിക്കുക, അതിഥികളെ പൂജിക്കുക, ശ്രാദ്ധങ്ങള്‍ നടത്തുക, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുക, ജീവജാലങ്ങളെ സംരക്ഷിക്കുക, ദേവയജ്ഞങ്ങള് നടത്തുക എന്നിവയെല്ലാം ഗ്രഹസ്ഥാശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: