ആലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം വിവിധ പരിപാടികളോടെ ഡിസംബര്‍ 20, 21, 23 തീയതികളില്‍ ഹരിപ്പാട് ആയാപറമ്പില്‍ നടക്കും. 20ന് രാവിലെ എട്ടിനു ആയാപറമ്പ് ക്ഷീരസംഘം പരിസരത്ത് കറവപ്പശു, കിടാരി, കന്നുകുട്ടി, എരുമ എന്നീ വിഭാഗങ്ങളിലായി ജില്ലാ കന്നുകാലി പ്രദര്‍ശന മത്സരം. തുടര്‍ന്നു ക്ഷീര കര്‍ഷകര്‍ക്കായി മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും. 21ന് രാവിലെ ഒമ്പതിനു ക്ഷീരസംഗമം ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഡയറി എക്സിബിഷന് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ഷീരവികസന സെമിനാര്‍ രാവിലെ 10.30ന് ആരംഭിക്കും.
ക്ഷീര വികസന മേഖലയില്‍ പ്രാഗത്ഭ്യം തെളിച്ചവരെ ഉള്‍പ്പെടുത്തി 23ന് രാവിലെ ക്ഷീര വികസന മേഖല ജില്ലയിലെ നക്ഷത്ര തിളക്കങ്ങള്‍ എന്ന പ്രത്യേക പരിപാടി കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഗീത അദ്ധ്യക്ഷത വഹിക്കും. 11.30ന് ക്ഷീരകര്‍ഷക സംഗമം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സി.കെ. സദാശിവന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് മുഖേന പട്ടികജാതിക്കാര്‍ക്കായി നടപ്പാക്കുന്ന പ്രത്യേക ഘടക പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി നിര്‍വഹിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 13.75 ശതമാനം പാല് സംഭരണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തന് വര്‍ഷത്തില്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് 25 ശതമാനം പാലുത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പാക്കി വരുന്നതെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഗീത പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വാഗതസംഘം ചെയര്മാന് ആയാപറമ്പ് രാമചന്ദ്രന്, അസി. ഡയറക്ടര്‍ ജോണ്‍ ജേക്കബ്, ക്വാളിറ്റി കണ്ട്രോളര് കെ.ജി. ശ്രീലത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: