മാന്നാര്‍: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ച് പ്രതി രക്ഷപെട്ടു. പിന്നീട് എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയ പ്രതിയെ കീഴടക്കി. എടത്വ നീരേറ്റുപുറം ശ്രീകൃഷ്ണവിലാസത്തില്‍ പ്രകാശനാ (45)ണ് സിവില്‍ പോലീസ് ഓഫീസറായ പ്രതാപചന്ദ്രവര്‍മ്മയുടെ കൈ കടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ പ്രകാശന് നിരവധി തട്ടിപ്പുകള്‍ നടത്തി മുങ്ങി നടക്കുകയാണ്. കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചു. ചെക്ക് നല്കി എണ്ണ, കുട, സിമെന്റ്, പച്ചക്കറി, കേബിള്‍ തുടങ്ങിയവ വന്‍തോതില്‍ വാങ്ങി കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തി പണം തട്ടുകയാണ് ഇയാളുടെ പ്രധാന ജോലിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ പോലീസിനെയും ഇയാള്‍ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: