ഹരിപ്പാട്: നായര്‍ സമുദായാംഗങ്ങളുടെ വിവാഹം, വിവാഹ നിശ്ചയ ധൂര്‍ത്ത് എന്നിവയ്ക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. സെമിനാറിന്റെ ഭാഗമായി കരുവാറ്റാ പഞ്ചായത്തിലെ മുഴുവന്‍ സമുദായാംഗങ്ങളുടെ ഭവനങ്ങളിലും എന്‍എസ്എസ് എച്ച്ആര്‍ സെല്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. നിശ്ചയത്തോടൊപ്പം മോതിരമിടുന്ന ചടങ്ങ് വിവാഹത്തെക്കാള്‍ ആര്ഭാടമാക്കുന്നതിനെതിരെ പ്രവര്‍ത്തനം നടത്തും. എന്‍എസ്എസ് കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മറ്റി മെമ്പര്‍ എം.കെ. രമേശ്, എച്ച്ആര്‍ സെന്റര്‍ കാര്‍ത്തികപ്പള്ളി താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ കരുവാറ്റാ ചന്ദ്രബാബു, കരയോഗം ഭാരവാഹികളായ രാമചന്ദ്രക്കുറുപ്പ്, പ്രദീപ് പോക്കാട്ട്, കെ.എം. പങ്കജാക്ഷന്, മോഹനന് നായര്‍, അഡ്വ. വേണുഗോപാല്‍, അഡ്വ. മാധവന് തമ്പി, ജി. ഹരികുമാര്‍, അംബികാമ്മ, ശോഭന സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: