കായംകുളം: 2004ലെ സുനാമിയില്‍ പൊലിഞ്ഞവരുടെ ചിത്രങ്ങള്‍ കടല്‍ പുലിമുട്ടിലെ കല്ലുകളില്‍ വരയ്ക്കാന്‍ ഒരു കൂട്ടം ചിത്രകാരന്മാര് ഒരുങ്ങുന്നു. വലിയഴീക്കലിലെ വ്യവസായിക മത്സ്യബന്ധനത്തിനായി നിര്‍മ്മിച്ച പുലിമുട്ടിലെ പാറകളുടെ പ്രതലത്തിലാണ് ചിത്രങ്ങള്‍ രൂപംകൊള്ളുന്നത്. മണ്മറഞ്ഞ കല്‍ക്കട്ട ശാന്തിനികേതന്‍ വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ട്ടിസ്റ്റ് രഞ്ജി വിശ്വനാഥ് രൂപകല്പന ചെയ്ത പ്രദേശകല (സൈറ്റ് സ്പെസിഫിക് ആര്‍ട്ട്) എന്ന നൂതന കലാസങ്കല്പ്പത്തെ പിന്തുടര്ന്നാണ് ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും എത്തുന്ന അന്‍പതോളം ചിത്രകാരന്മാര് ദാരുണമായി പൊലിഞ്ഞ മനുഷ്യരൂപങ്ങളും പ്രദേശവും ചിത്രങ്ങളിലൂടെ വീണ്ടും പുനര്ജന്മം നല്‍കുന്നത്.
ജനകീയ പങ്കാളിത്തമുള്ള കലയെ പ്രദേശത്തിന്റെ സൂക്ഷ്മതകളിലേക്ക് കണ്ടെടുക്കുന്ന കലാപ്രകാശനം ഈ മാസം 20ന് ആരംഭിച്ച് സുനാമിയുടെ 10-ാം വാര്‍ഷിക ദിനമായ 26ന് സമാപിക്കുമെന്ന് സംഘാടകരായ ഒ. അരുണ്‍കുമാര്‍, ഷാജി ജനസേവനകേന്ദ്രം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: