ബേഡകം: പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്കില്‍ വിളറിപൂണ്ടാണ് സിപിഎം അക്രമികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ അതിക്രമങ്ങള്‍ അരങ്ങേറിയതെന്ന് ബിജെപി.
പ്രദേശത്ത് ബിജെപി നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രകടനവും പൊതുയോഗവും അലങ്കോലപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ സംഘടിത ശക്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ സിപിഎം അക്രമികള്‍ക്ക് പിന്തിരിയേണ്ടി വന്നു. പാര്‍ട്ടിയില്‍ നിന്നും നിരന്തരമായി ഉണ്ടാകുന്ന കൊഴിഞ്ഞ് പോക്കില്‍ കുറച്ച് നാളുകളായി സിപിഎം പ്രവര്‍ത്തകര്‍ക്ക് കലിപൂണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായിരുന്നു കഴിഞ്ഞ ദിവസത്തെ അതിക്രമം.
ബിജെപി കുണ്ടംകുഴിയില്‍ നടത്തിയ പ്രകടനത്തില്‍ അലങ്കോലമുണ്ടാക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം ശ്രമിച്ചിരുന്നു. എന്നാല്‍ നേതാക്കളും അണികളും ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിരോധിച്ചതോടെ നീക്കം പാളുകയായിരുന്നു.
അണികള്‍ കുറയുന്നതിനാല്‍ പാര്‍ട്ടി പരിപാടികള്‍ വിജയിക്കാത്തതും ബേഡകത്ത് വരാന്‍ പോകുന്ന ഏരിയ സമ്മേളനം പരാജയപ്പെടുമോയെന്ന ഭീതിയുമാണ് സിപിഎമ്മിനെ പിടികൂടിയിരിക്കുന്ന ബാധയെ ന്നും അതില്‍ വിളറിപൂണ്ട് അ വര് തെമ്മാടിത്തരങ്ങള്‍ കാണിക്കുകയാണെന്നും ബിജെപി വ്യക്തമാക്കുന്നു.
ബിജെപി നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് വന്‍ ജനാവലി പങ്കെടുക്കുന്നത് സിപിഎമ്മിനെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇതില്‍ പ്രക്ഷുബ്ദ്ധരായി ബിജെപി പരിപാടികളില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തം കുറയ്ക്കാന്‍ സിപിഎം മനപ്പൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സിപിഎം ഇതൊരു തൊഴിലാക്കി മാറ്റിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ നടന്നതും ഇത്തരത്തിലുള്ള പ്രകോപനമാണ്. എന്നാല്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍സംഘം ഇതിനെ ചെറുത്തതോടെ സിപിഎം നീക്കം പൊളിയുകയായിരുന്നു.
പ്രദേശത്ത് വരും ദിവസങ്ങളില്‍ വന്‍ ജനാധിപത്യ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് എന്ന പേരില്‍ നിരവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി അടുത്ത ദിവസം നടക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: