ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. രാവിലെ ഒമ്പതിന് സാസ്ക്കാരിക സമ്മേളനം കവി കാവാലം നാരായണപ്പണിക്കര്‍ ഉദാഘാടനം ചെയ്യും. മാത്യു ടി.തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കേരളാവിഷന് എംഡി: എ.ആര്. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും.
കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയുടെ പാദം കഴുകി പൂജിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും ചേര്‍ന്ന് നാരീപൂജയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിന് അകത്തും പുറത്തും നിന്ന് പതിനായിര കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന നാരീപൂജയുടെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീയെ ദേവീതുല്യം ആദരിച്ചു പോന്ന ഭാരതീയ സംസ്കാരത്തിന്റെ മഹത്സന്ദേശം ഉയര്‍ത്തുകയാണ് നാരീപൂജയിലുടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: